ചില കാര്യങ്ങൾ അങ്ങനെയാണ് പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് എത്തും… ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാകാകില്ല ആശ്രയയുടെ ഉള്ളിലേയ്ക് കേറിയത് മുതൽ വേറിട്ട ഒരു അവസ്ഥയായിരുന്നു.. ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ കുറെ മാലാഖാമാരെ കണ്ടു അവരുടെ കൂടെ ഇരുന്നു.. സംസാരിച്ചു…ചിരിച്ചു ചിരിപ്പിച്ചു…ഉള്ളിലെവിടെയോ ഒരു വിങ്ങലായിരുന്നു…… മാലാഖാമാരോടൊപ്പം ചിലവഴിക്കാനും അവർക്കുമുൻപിൽ പരിപാടികൾ അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞാൻ ഇപ്പോഴും…..SUPW ന്റെ ഭാഗമായാണ് ആശ്രയ കലയപുരം സന്ദർശിക്കാൻ പോയത് ആശ്രയയിൽ കണ്ടത് കുറെ മനുഷ്യ ജീവിതങ്ങളാണ്…എവിടെയൊക്കെയോ പ്രത്യാശ നഷ്ടപ്പെട്ടുപോയ,ഒറ്റപ്പെട്ടുപോയ കുറെ ജീവിതങ്ങൾ.അവരിൽ ചിലർ വളരെ പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് കേറിവന്നത് വേദനയുടെ അങ്ങേയറ്റത്തും,വരുന്ന സന്ദർശകരെ സന്തോഷിപ്പിക്കാൻ പാടിയും ചിരിച്ചും നേരമ്പോക്കുന്ന പച്ചയായ മനുഷ്യർ.ഈ നേരവും കടന്നുപോകും ഈ മനുഷ്യരും മനസ്സിൽ നിന്ന് മറയും എങ്കിലും വീണ്ടും ഓർത്തെടുക്കാൻ പറ്റുന്ന എന്തോ ഒരു വല്ലാത്ത അനുഭവം അവിടെ നിന്ന് കിട്ടി.. അവരുടെ പാട്ടിന്റെ ഇടയിൽ എനിക്കും ഒരു പ്രോഗ്രാം ചെയ്യാൻ പറ്റി എന്നതും സന്തോഷം തരുന്ന കാര്യം തന്നെ ആയിരുന്നു


കലയപുരം ജോസ് എന്ന വലിയ മനുഷ്യനെ കണ്ടു.. സംസാരിച്ചു.. എന്നതും ജീവിതത്തിലെ ധന്യ നിമിഷമാണ്… ദേവാലയത്തിൽ നിങ്ങൾ കാണുന്ന ഒരു ദൈവം ആണെങ്കിൽ ഇവിടെ നിങ്ങളുടെ മുൻപിൽ ഇരിക്കുന്നത് നിരവധി ദൈവങ്ങളാണ് എന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ വാക്കുകൾ മനുഷ്യ സ്നേഹത്തിന്റെ അങ്ങേയറ്റമായിരുന്നു.. ഇനിയും ആശ്രയയിൽ പോകണം അത്രേ പറയാനുള്ളു