പരോൾ കിട്ടിയേ….🤷🏼‍♂️

പരോൾ 2k23.കോളേജ് ജീവിതത്തിൽ കിട്ടുന്ന കുറച്ചു ദിവസത്തെ സന്തോഷമാണ് കോളേജ് ടൂർ.. ലെസ്സൻ പ്ലാനുകളുടെയും മൈക്രോ ടീച്ചിങ്ങിന്റെയും ഓക്കെ തിരക്കിൽ നിന്ന് മാറി സന്തോഷിക്കാൻ 5 ദിവസം കിട്ടുന്നതിന്റെ സന്തോഷത്തിലാരുന്നു എല്ലാരും…. കോളേജിൽ വന്ന നാളുകളിൽ തന്നെ ടൂറിനെ പറ്റി ചിന്തിക്കാൻ പറഞ്ഞ നൗഷാദ് sir ആണ് ടൂർ ചാർജ് ഉള്ള male staff, പിന്നെ എന്തിനും ഒക്കെ പറയുന്ന നിഷ miss ഉം…. അങ്ങനെ planning തുടങ്ങി.സാർ പറഞ്ഞു തുടങ്ങിയത് അങ്ങ് കാശ്മീരിൽ നിന്നാണ് കശ്മീരിലെ തണുപ്പും സ്വപ്നം കണ്ടുനിന്ന ഞങ്ങളെ കുറച്ചുകൂടെ താഴ്ത്തിചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടികൾ തന്നെയാണ് അങ്ങനെ ചിന്തകൾ ഗോവയിൽ എത്തി… ഗോവൻവണ്ടിയും ഓടിയില്ല അങ്ങനെ സ്ഥിരം കോളേജ് ടൂർ നടക്കുന്ന സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് നോട്ടമിട്ടു……കർണാടക, തമിഴ്നാട് കറങ്ങി ഒരു പരോൾ യാത്ര

  • COORG
  • CHIKMANGLORE
  • MYSORE
  • OOTTY

അടുത്തത് സമയം ആണ്..അത് ഒരു വലിയ കടമ്പയായിരുന്നു ചർച്ചകൾക്കൊടുവിൽ 4 ദിവസവും 5 രാത്രിയുമായി തീരുമാനിച്ച ട്രിപ്പ്‌ 25 നു ആരംഭിക്കാൻ തീരുമാനിച്ചു ഇനിയുള്ളത് പോകാനുള്ള package അങ്ങനെ ROYAL DREAMS HOLIDAYS നെ തീരുമാനിച്ചു 5900/-രൂപ നിരക്കിൽ വളരെ മനോഹരമായ ടൂർ അനുഭവം അവർ തന്നു…..

Bye bye കുളക്കട

തുടക്കം മുതൽ നല്ല മഴയാരുന്നു. അന്ന് രാവിലെയും കർണാടകയിൽ മഴയായിരുന്നതിനാൽ സാർ ടൂർ മാറ്റുന്നതിനെപ്പറ്റി പറഞ്ഞിരുന്നു എന്നാൽ അവിടുത്തെ കാലാവസ്ഥയ്ക്ക് കുഴപ്പം ഇല്ലെന്നും എല്ലാർക്കും സ്വാഗതം എന്നും പറഞ്ഞു വന്ന എന്റെ സുഹൃത്തിന്റെ phone കാൾ ടൂർ വീണ്ടും on ആക്കി അങ്ങനെ 2 മണിയ്ക് royal dreams സ്റ്റാർട്ട്‌ ചെയ്തു…ആദ്യം കൂർഗിലേയ്ക്ക് … പോകുന്നവഴി സ്വന്തം നാടായ ആലപ്പുഴയിലെ മനോഹരമായ ബീച്ചിൽ സൂര്യസ്ഥമയം കാണാൻ കേറി അവിടെയെത്തിയ എന്റെ ഫ്രണ്ട്സിനെയും ചേട്ടനെയും എല്ലാവർക്കും പരിചയപ്പെടുത്തി.. ആലപ്പുഴയോട് യാത്രപറഞ്ഞ് കൂർഗിലേയ്ക്ക്…പോകുന്നവഴി കുന്നുംപുറത്ത് നിന്ന് അത്താഴം കഴിക്കാൻ നിർത്തി… രാത്രി വണ്ടിയിലെ ഉറക്കമൊക്കെ കഴിഞ്ഞ് സുപ്രഭാതം അങ്ങ് കൂർഗിൽ.. ഇന്ത്യയിലെ സ്കോട്ലാൻഡിൽ

സ്കോട്ലാൻഡിൽ ഒന്നാം ദിനം

ടിബറ്റൻ ഗോൾഡൻ ടെംപിൾ ആയിരുന്നു ആദ്യത്തെത് അവസാനിച്ചത് ബാംബൂ ഫോറെസ്റ്റിൽ…കൂർഗിലെ ദിവസം മനോഹരമായി തന്നെ അവസാനിച്ചു…നല്ല യാത്ര, നല്ല ഭക്ഷണം. വളരെ മികച്ചരീതിയിൽ പ്ലാൻ ചെയ്തപോലെ തന്നെ നന്നായിരുന്നു . തുടക്കം നല്ലതായത് കൊണ്ട് പകുതി ആശ്വാസമായി… ഇനി നാളെ രാവിലെ ചിക്കമംഗ്ലൂരിലിയ്ക്ക്….

മഴയിൽ രണ്ടാം ദിവസം

രണ്ടാം ദിവസം കഠിനമായിരുന്നു അപ്രതീക്ഷിതമായി പലതും സംഭവിച്ച ദിവസം… രാവിലെ കൂർഗിൽ നിന്ന് യാത്ര ആരംഭിച്ചു…. ചിക്കമാഗ്ലൂർ എത്തി പ്രഭാതഭക്ഷണം കഴിച്ചു…. മഴ വില്ലനായി എത്തിയത് പെട്ടെന്നായിരുന്നു രണ്ടാം ദിവസം മുഴുവനായി മഴ അപഹരിച്ചു. മുല്ലയനാഗിരി ആയിരുന്നു ആദ്യമായി സന്ദർശിക്കാൻ ഇറങ്ങിയത് എന്നാൽ കനത്ത മഴ കാരണം സ്ഥലങ്ങൾ എല്ലാം അടയ്ക്കാൻ കളക്ടർ ഓർഡർ ഇട്ടു… അങ്ങനെ എല്ലാം താറുമാറായി എങ്കിലും തുറന്നിരുന്ന സ്ഥലത്തേക്ക് പോയി പോയവഴിയിൽ അതും അടച്ചു എന്നറിഞ്ഞു.. വഴിയിൽ ഒരു മരം മുറിക്കുന്നതുമൂലം യാത്ര തടസ്സപ്പെട്ടു… എങ്കിലും അവിടെയും ഞങ്ങൾ യാത്ര ആസ്വദിച്ചു ഇടയ്കിടയ്ക്‌ വന്ന കോടമഞ്ഞും ഞങ്ങൾക്ക് കൂട്ടായി അങ്ങനെ യാത്ര ഷൂട്ടിംഗ് പോയിന്റിൽ ചെന്ന് നിന്നു അവിടെനിന്നു ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു… രാത്രി നഗരത്തിലൂടെ ഒരു രാത്രി നടത്തവും കഴിഞ്ഞ് ഉറക്കത്തിലേയ്ക്ക് നീങ്ങി…. Good night day -2

മൈസൂർ വഴിയാത്രക്കാരൻ

മൈസൂർ…… സൗത്ത് ഇന്ത്യയിലെ വളരെ മനോഹരമായ നഗരം..രണ്ടാം തവണയാണ് ഇവിടെ സന്ദർശിക്കുന്നത് മൈസൂർ ദിനം രാവിലെ കൃത്യസമയത്ത് തന്നെ ആരംഭിച്ചു… വഴിയിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു… ആദ്യം മൈസൂർ പാലസിലേയ്ക്ക്.. വിസ്മയ കാഴ്ചകളുടെ ആ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഉച്ചഭക്ഷണ സമയം ആയിരുന്നു ഭക്ഷണം കഴിച്ചു st. ഫിലോമിന പള്ളിയിലേക്കു നീങ്ങി.. അവിടെനിന്നു brindhavan ഗാർഡനിലേയ്ക്ക് മൂന്നാം ദിനം അവസാനിച്ചത് നല്ല ഒരു dj പാർട്ടിയോട് കൂടെ ആയിരുന്നു… ശേഷം സ്വിമ്മിംഗ് പൂളിൽ വിസ്‌തരിച്ചു ഒരു കുളിയും പാസ്സ് ആക്കി കിടന്നുറങ്ങി

“മസനഗുടി വഴി ഊട്ടിയിലേയ്ക്ക്

മൈസൂരിൽ നിന്ന് നേരെ ഊട്ടി ലക്ഷ്യമാക്കി നീങ്ങി…ഊട്ടി tea factory, lake, botanical garden ഇതെല്ലാമാണ് ലക്ഷ്യം…പ്രഭാതഭക്ഷണം വഴിയിൽ നിന്ന് കഴിച്ചു… ശേഷം tea factory യിൽ എത്തി തേയില ഉണ്ടാക്കുന്ന എല്ലാ പ്രക്രിയകളും കണ്ടു അവരുടെ ഒരു സാമ്പിൾ ചായയും കുടിച്ചു… നല്ല സ്വാദ് അങ്ങനെ അവിടെന്നിന്ന് തേയില വാങ്ങി… പിന്നീട് food കഴിച്ചു ബോട്ടാനിക്കൽ ഗാർഡൻ, lake എന്നിവ കാണാൻ ഇറങ്ങി ലേക്കിൽ പ്രവേശനം ലഭിച്ചില്ല എങ്കിലും സെക്യൂരിറ്റിക്ക് കൈമടക്ക് കൊടുത്ത് അകത്തു കേറി.. മലയാളികളോടാ തമിഴന്റെ ഉടായിപ്പ് 😇അങ്ങനെ ലക്ഷ്യസ്ഥാനങ്ങൾ ഒക്കെ കണ്ട് രാത്രിയോട് കൂടെ നാട്ടിലേയ്ക്ക് തിരിച്ചു….

കോളേജ് കാലത്തെ tour എന്നും നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ്.. ഇവടെയും പതിവ് തെറ്റിയില്ല നല്ല മനോഹരമായ കുറച്ചു ദിനങ്ങൾ… കോളേജ് ക്ലാസ്സുകളിൽ നിന്ന് മാറി സ്വസ്ഥമായി ആസ്വദിച്ച ദിനങ്ങൾ… പെട്ടെന്ന് തീർന്ന് പോയത് പോലെ തോന്നി.. പല നാടുകളിൽ പല സ്ഥലങ്ങളിൽ.. നിരവധി ആളുകളെ കണ്ട് അവരോട് ഇടപെട്ട നാലുദിനങ്ങൾ…. ഇങ്ങനെ ഒരു യാത്ര ഒരുക്കിയ കോളേജിനോടും കൂടെ വന്ന നൗഷാദ് സാറിനോടും നിഷ മിസ്സിനോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു… നാലു ദിവസം യാത്ര മനോഹരമാക്കിയത് royal dreams & miracle package ഉം അവരുടെ പ്രയത്നവുമാണ്… അങ്ങനെ ആ നാളുകളും അവസാനിച്ചു…. ഇനി കുളക്കടയിൽ കാണാം

Published by Thomas George

mad_rob_.✨️jack of all master of non✨️

Leave a comment

Design a site like this with WordPress.com
Get started